424 പവന് സ്വര്‍ണാഭരണങ്ങളും 2,97,85000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും നല്കുവാന് കോടതി വിധിച്ചു
424 പവന് സ്വര്‍ണാഭരണങ്ങളും 2,97,85000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭര്‍ത്താവില്‍ നിന്നും ഭാര്യക്കു നല്കുവാന് കോടതി വിധിച്ചു
ഇരിങ്ങാലക്കുട: 424 പവന് സ്വര്‍ണാഭരണങ്ങളും രണ്ടു കോടി തൊണ്ണൂറ്റി ഏഴു ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും പ്രതിമാസം ചെലവിനു 70,000 രൂപയും ഭര്‍ത്താവില്‍ നിന്നും ഭാര്യക്കു നല്കുവാന് കോടതി വിധിച്ചു. കണ്ഠേശ്വരം സ്വദേശിനിയായ ശ്രുതി ജനാര്‍ദനനന്‍ ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ ഭര്‍ത്താവായ കോഴിക്കോട് മേപ്പറമ്പത്ത് ഡോ. ശ്രീതു ഗോപി, ഭര്‍തൃപിതാവ് ഗോപി, ഭര്‍തൃമാതാവ് മല്ലിക ഗോപി, ഭര്‍തൃ സഹോദരനായ ശ്രുതി ഗോപി, സഹോദര ഭാര്യ ശ്രീദേവി എന്നിവര്‍ക്കെതിരെ ബോധിപ്പിച്ച ഹര്ജിപ്രകാരമാണു ഡോക്ടറായ ഭര്‍ത്താവിനോടു പ്രതിമാസം 70,000 രൂപ ഭാര്യയ്ക്കും മകനും ചെലവിനു നല്കുവാനും 424 പവന് സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് നല്‍കാനും ഭര്‍ത്താവ് വിദ്യാഭ്യാസ ചെലവിനും വീട് വാങ്ങിക്കുന്നതിനും വാഹനം വാങ്ങിക്കുന്നതിനും ഭാര്യ വീട്ടില്‍ നിന്നും കൈപ്പറ്റിയ സംഖ്യയടക്കം ആകെ രണ്ടു കോടി തൊണ്ണൂറ്റി ഏഴ് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും കോടതി ചെലവും നല്കുവാന് ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടും കുടുംബകോടതി ജഡ്ജ് എസ്.എസ്. സീന വിധിച്ച് ഉത്തരവായത്. 2012 മേയ് 11 നാണു ശ്രുതി ജനാര്‍ദനനെ ഡോ. ശ്രീതു ഗോപി വിവാഹം കഴിക്കുന്നത്. വിവാഹശേഷം 2014 ഏപ്രില്‍ 16 നു കാര്‍ത്തിക് എന്നു പേരായ മകന് ജനിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം നിശ്ചയിച്ചനാള് മുതല്‍ ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയ ശേഷം എന്‍ആര്‍ഐ കോട്ടയില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എംഡി കോഴ്സിനു വേണ്ടി ഒരു കോടി പതിനൊന്ന് ലക്ഷം രൂപ ഭാര്യ വീട്ടുകാരോടു ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണ ചെലവിലേയ്ക്കും വീടു വെയ്ക്കുന്നതിനും വാഹനം വാങ്ങിക്കുന്നതിനും കോടിക്കണക്കിനു രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായെന്നും കാണിച്ചാണു ഭാര്യ ശ്രുതി ജനാര്‍ദനനന്‍ ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്. ഭാര്യ കോടതിയില്‍ വിചാരണ സമയത്ത് ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്കു അനുകൂലമായി ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജ് എസ്.എസ്. സീന വിധിച്ച് ഉത്തരവായത്. ഭര്‍ത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹര്‍ജി കുടുംബ കോടതി തള്ളി ഉത്തരവായിട്ടുള്ളതുമാണ്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. ബെന്നി എം. കാളന്, അഡ്വ. എ.സി. മോഹനകൃഷ്ണന്, അഡ്വ. കെ.എം. ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.