കര്‍ഷക സമരം, കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കും- തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: കൃഷിനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കേരളം ഒറ്റകെട്ടായി പിന്തുണ നല്കുമെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അഡ്വ. എം.എസ്. അനില്‍കുമാര്‍, കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, നഗരസഭ അധ്യക്ഷ സോണിയഗിരി, ഘടക കക്ഷി നേതാക്കളായ ഡോ. മാര്ട്ടിന് പോള്‍, റോക്കി ആളൂക്കാരന്‍, കെ.എ. റിയാസുദീന്‍, രാജന് തൈക്കാട്, പി. മനോജ്, പി.എ. ആന്റണി, പി.ടി. ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, കെ.കെ. ജോണ്സന്, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, എ.എ. ഹൈദ്രോസ്, ഷാറ്റോ കുര്യന്, ബാസ്റ്റിന് ഫ്രാന്‍സിസ്, സോമന് ചിറ്റേത്ത്, ബൈജു കുറ്റിക്കാടന്‍, കെ.കെ. സന്തോഷ്, അഡ്വ. ജോസ് മൂഞ്ഞേലി, കെ.പി. ഋഷിപാല്‍ എന്നിവര്‍ പ്രസംഗിച്ചു.