ഇരിങ്ങാലക്കുട നഗരസഭയില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. മുനിസിപ്പല്‍ മൈതാനിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി പതാക ഉയര്‍ത്തി. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും സെക്രട്ടറിയും ഉദ്യോഗസ്ഥരും റിപ്പബ്ലിക്ക് പാര്‍ക്കിലെ ഗാന്ധി പ്രതിമയിലും നെഹ്റു പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ കുട്ടി കര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ എം.ആര്. അശ്വിന് രാജിനും ഏറ്റവും ചെറിയ ഫിഫ വേള്‍ഡ് കപ്പ് ട്രോഫി പെന്‍സില്‍ മുനയില്‍ ഉണ്ടാക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഷാന്റോ ലോനപ്പനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംകോം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.പി. സ്വാതിക്കും പ്രത്യേക പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്മാന്മാര്, പൗര പ്രമുഖര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ സോണല്‍ ഓഫീസില്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി.