തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു സ്വീകരണവും ശില്പശാലയും ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ശില്പശാലയും
ഇരിങ്ങാലക്കുട: നഗരസഭകളിലെയും പഞ്ചായത്തുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു സ്വീകരണവും ശില്പശാലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു. കോളജും ഇകെഎന്‍ ഗവേഷണകേന്ദ്രവും ഐആര്‍ടിസി പാലക്കാടും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്. ഐആര്‍ടിസി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ, ആളൂര്‍, പടിയൂര്‍, മുരിയാട്, വേളൂക്കര, കാറളം, കാട്ടൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ആദരിച്ചു. ‘സുസ്ഥിര വികസനം പ്രാദേശിക കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ ഐആര്‍ടിസി മുന്‍ ഡയറക്ടര്‍ പ്രഫ. പി.കെ. രവീന്ദ്രനും ‘മാലിന്യ സംസ്കരണത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടല്‍’ എന്ന വിഷയത്തില്‍ ടി.പി. ശ്രീശങ്കറും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ഇകെഎന്‍ ഗവേഷണകേന്ദ്രം സെക്രട്ടറി ഇ. വിജയകുമാര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ക്രൈസ്റ്റ് കോളജിലെ സന്നദ്ധ സംഘടനയായ തവനിഷിന്റെ സഹായധന വിതരണം 10 പഞ്ചായത്തുകളിലെ അര്‍ഹതപ്പെട്ടവര്‍ക്കു നല്കി.