പൊറത്തിശേരിയിലെ കളിമണ്‍ ഖനനത്തിനു റവന്യു അധികൃതരുടെ സ്റ്റോപ്പ് മെമ്മോ
കളിമണ്‍ ഖനനം നടത്തുന്നതായി പരാതി
ഇരിങ്ങാലക്കുട: അനധിക്യത കളിമണ്‍ ഖനനത്തിനു റവന്യൂ അധികൃതരുടെ സ്റ്റോപ്പ് മെമ്മോ. നഗരസഭ നാലാം വാര്‍ഡില്‍ കിഴക്കേ പുഞ്ചപ്പാടത്ത് നിന്നു രാത്രി മണ്ണ് കടത്തിയ സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു പൊറത്തിശേരി വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. തൊട്ടിപ്പാള്‍ കോമ്പാത്ത് വീട്ടില്‍ അനില്‍കുമാറിന്റെ മൂന്നു ഏക്കര്‍ 64 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് നിന്നാണു മണ്ണെടുത്ത് കൊണ്ടു പോയിരിക്കുന്നതെന്നും സ്ഥലത്തിന്റെ ഉടമസ്ഥനോടു മണ്ണെടുക്കുന്നതു നിറുത്തി വയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കു കൈമാറിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനും ബിജെപി ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷിയാസ് പാളയംകോടാണു മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ക്കു അനധികൃത കളിമണ്ഖനനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. കളിമണ്‍ ഖനനത്തിനു സ്റ്റേ ഉള്ള സ്ഥലമാണു ഈ പ്രദേശം. കഴിഞ്ഞ വര്‍ഷം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് തരിശു ഭൂമിയില്‍ കൃഷിയിറക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ കൃഷിയുടെ മറവിലാണു ഇവിടെ നിന്നും കളിമണ്ണ് കടത്തുന്നത്. ഇതിന്റെ പിന്നില്‍ വലിയ മണ്ണ് മാഫിയയും ഗുണ്ടകളും ഉണ്ടെന്നു പരാതിയില്‍ പറഞ്ഞു. കളിമണ്ണ് കടത്തികൊണ്ടുപോകുന്നതു ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാട് ഉള്ളത്. അതിനാല്‍ ഇവിടെ നിന്നും കൊണ്ടുപോയ കളിമണ്ണ് തിരിച്ചുകൊണ്ടിടുവാനും തല്‍സ്ഥിതി പുനസ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഷിയാസ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.