ഉണ്ണിയാടന് വിജയാശംസകളുമായി പി.സി. തോമസ് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ചതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടനു വിജയാശംസകളുമായി പി.സി. തോമസ് ഇരിങ്ങാലക്കുടയിലെത്തി. കടുന്തുരുത്തിയില് ലയന സമ്മേളനത്തില്‍ നിന്നും നേരെ ഉണ്ണിയാടന്റെ തട്ടകത്തിലേക്കു എത്തുകയായിരുന്നു പി.സി. തോമസ്. കേരളം മതേതര ശക്തിയായി നിലനില്‍ക്കുന്നതിനു യുഡിഎഫ് വിജയിക്കേണ്ടതു അനിവാര്യമാണെന്നും അതിനു കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.