ഊര്‍ജതന്ത്ര ഗവേഷണത്തിനു ഒരു കോടിയുടെ സ്കോളര്‍ഷിപ്പുമായി വല്ലക്കുന്ന് സ്വദേശി നോനു വർഗീസ്
ആളൂര്‍: ഗ്രാമപഞ്ചായത്തിലെ വല്ലക്കുന്ന് സ്വദേശി നോനു വര്‍ഗീസിനു ഒരു കോടിയുടെ സ്കോളര്‍ഷിപ്പ്. ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നാണു ഊര്‍ജതന്ത്ര ഗവേഷണത്തിനു ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചത്. ഗവേഷണത്തിനു വേണ്ടി ഓസ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ലബോറട്ടറി ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും ഈ സ്കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. ഊര്‍ജതന്ത്ര ഗവേഷണത്തിനു ഓസ്ഫോര്ഡിലും ക്വീന്‍ മേരിയിലും ഇന്ത്യക്കാര്‍ക്കു അവസരം ലഭിയ്ക്കുന്നത് വളരെ അപൂര്‍വമാണ്. മൂന്നു വര്‍ഷം കൊണ്ടു തന്റെ ഗവേഷണം പൂര്‍ത്തിയാകുമെന്നു നോനു പറഞ്ഞു. കോവിഡ് കാരണം ഓണ്‍ലൈനില്‍ ഗവേഷണം തുടങ്ങിയ നോനു ഈ മാസം 20 നു ലണ്ടനിലെ ഓസ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നേരിട്ട് ഗവേഷണത്തിനു പ്രവേശിക്കും. കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പിലിന്റെയും ഷീലയുടെയും മകനാണ്. നോനുവിന്റെ ഭാര്യ റോസ് കോഴിക്കോട് ഐഐടിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്.