ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു കാറളം പഞ്ചായത്തില്‍
കാറളം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു കാറളം പഞ്ചായയത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. രാവിലെ കിഴുത്താനിയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പുല്ലത്തറ സന്ദര്‍ശിച്ച ശേഷം താണിശേരിയില്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗവും തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം തന്ത്രി പ്രതിനിധിയുമായ ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടിനെ കണ്ടു. തുടര്‍ന്ന് പത്തനാപുരം, ഹരിപുരം, കാറളം, നന്തി, വെള്ളാനി, ചെമ്മണ്ട എന്നിവിടങ്ങളില്‍ പഴയ കാല പ്രവര്‍ത്തകരെയും കര്‍ഷക തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. പഴയകാല കര്‍ഷകരായ ഇടക്കാട്ടില്‍ കാളിയോടും കോരനോടുമൊപ്പം സമയം ചെലവഴിക്കാനും സ്ഥാനാര്‍ഥി സമയം കണ്ടെത്തി. സ്ഥാനാര്‍ഥിയോടൊപ്പം സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എ. മനോജ്കുമാര്‍, കെ.കെ. സുരേഷ്ബാബു, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ ബാബു, കിഴുത്താനി ലോക്കല്‍ സെക്രട്ടറി ടി. പ്രസാദ്, കാറളം ലോക്കല്‍ സെക്രട്ടറി എ.വി. അജയന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മല്ലിക ചാത്തുകുട്ടി, സുനില്‍ മാലാന്ത്ര, ചിന്ത സുഭാഷ്, ബിന്ദു രവി, ഷീജ സുകുമാരന്‍ എന്നിവരും ഉണ്ടായിരുന്നു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം