കുരിശുകപ്പേളയില് മെഴുകുതിരി കത്തിച്ച് ജേക്കബ് തോമസിന്റെ പ്രചാരണത്തിനു തുടക്കം
ഇരിങ്ങാലക്കുട: മാപ്രാണം കുരിശുകപ്പേളയില് മെഴുതിരി കത്തിച്ചു പ്രാര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോസിന്റെ പര്യടനം. ഇരിങ്ങാലക്കുട പൊറത്തിശേരി മേഖലകളിലാണു ജേക്കബ് തോമസ് പര്യടനം നടത്തിയത്. കുരിശുകപ്പേളയില് പ്രാര്‍ഥിച്ച് പ്രചാരണം തുടങ്ങിയ ജേക്കബ് തോമസ് കരുവന്നൂര്‍, തേലപ്പിള്ളി, പുത്തന്‍തോട്, ഇരിങ്ങാലക്കുട നഗരത്തിലെ കിഴക്കന്‍ മേഖല എന്നിവടങ്ങളില്‍ പര്യടനം നടത്തി. നേതാക്കളായ ഷാജുട്ടന്‍, ശ്യാംജി മാടത്തിങ്കല്‍, രഞ്ജിജ് എന്നിവരും സ്ഥാനര്ഥിക്കൊപ്പമുണ്ടായിരുന്നു.