ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മാപ്രാണം സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം കൂടലി ദേവസ്സി മകന് ജില്സന് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ജില്സന് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മാപ്രാണം സെന്ററില്‍ ലോക്ക് ഡൗണിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ടെന്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജില്‍സനെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ നടത്തി. ഷെലീനയാണ് അമ്മ. സിനി ഭാര്യയും അലോന, ആരോണ്‍, അഡോണ്‍ എന്നിവര്‍ മക്കളുമാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ ആയിരുന്ന ജില്സന് നാട്ടില്‍ എത്തിയതിന് ശേഷം മാപ്രാണത്ത് ഹോട്ടല്‍ നടത്തി വരികയായിരുന്നു.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി