സ്മാര്‍ട്ട് ഫോണ്‍ നല്കി പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ്

സ്മാര്‍ട്ട് ഫോണ്‍ നല്കി പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതിവകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ പ്രഫ. ആര്. ബിന്ദുവിന്റെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പുകസ ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ മന്ത്രിക്കു കൈമാറി. പുകസ ടൗണ്‍ പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, അംഗങ്ങളായ ദീപ ആന്റണി, അര്‍ഷക് അഹമ്മദ്, അമന് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.