തവനിഷിന്റെ മൊബൈല്‍ ഫോണ്‍ ചലഞ്ചില്‍ പങ്കുചേര്‍ന്ന് 1992-94 എംഎ ഇക്കണോമിക്സ് ബാച്ച്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുന്നോട്ടുവെച്ച മൊബൈല്‍ ഫോണ്‍ ചലഞ്ചില്‍ ഫോണ്‍ നല്കി 1992-94 എംഎ ഇക്കണോമിക്സ് ബാച്ച്. ഫോണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് കുറ്റിക്കാട് സ്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടിയ വിദ്യാര്‍ഥിക്ക് നല്കി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ എന്നിവര്‍ ചേര്‍ന്ന് ഫോണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് കുറ്റിക്കാട് സ്കൂളിലെ അനധ്യാപകന്‍ ജോഷിക്കു കൈമാറി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സ്റ്റാഫ് അഡൈ്വസര്‍ ഡോ. എന്‍. അനില്‍കുമാര്‍, 1992-94 ബാച്ച് പ്രതിനിധികളായ പി. സന്ധ്യ, പി.സി. മെര്‍ലി, ടി.എ. ലിന്‍സി, കെ.എസ്. സുകുമാരന്‍, നവീന്‍ ഭഗീരഥന്, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി എന്നിവര്‍ സന്നിഹിതരായി.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്