കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
കാട്ടൂര്‍: നിര്‍ത്തി വച്ച വാക്സിനേഷന് പുനരാരംഭിക്കുവാന്‍ നടപടി കൈക്കൊള്ളുക, വാക്സിന് വിതരണത്തിലുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ അകറ്റുവാന്‍ നടപടി കൈകൊള്ളുക, വാക്സിനേഷന് നടപടികളിലുള്ള അലംഭാവം അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അംബുജ രാജന് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, പഞ്ചായത്ത് അംഗങ്ങളായ ഇ.എല്‍. ജോസ്, മോളി പീയൂസ്, സ്വപ്ന ജോര്‍ജ്, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ രഞ്ചില്‍ തേക്കാനത്ത്, സി.എല്‍. ജോയ്, ബെറ്റി ജോസ്, എ.പി. വിത്സണ് എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു