നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായമായി കോണ്‍ഗ്രസ് കാറളം 18-ാം ബൂത്ത് കമ്മിറ്റി
കാറളം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായമായി കോണ്‍ഗ്രസ് കാറളം 18-ാം ബൂത്ത് കമ്മിറ്റി. കാറളം എഎല്‍പി സ്കൂളിലേക്കു കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന നല്കി. പരിപാടിയുടെ കണ്‍വീനറും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റുമായ പി.എസ്. മണികണ്ഠന്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, പഞ്ചായത്ത് മെമ്പര്‍ ലൈജു എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് മഞ്ജു ടീച്ചര്‍ക്കു ഫോണുകള്‍ കൈമാറി. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബിരിയാണി ഫെസ്റ്റിന്റെ ലാഭം ഉപയോഗിച്ചാണു ഫോണുകള്‍ നല്‍കുന്നത്.

16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു