വ്യാപാരി വ്യവസായി സമിതി പോസ്റ്റോഫീസിനു മുമ്പില്‍ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പില്‍ ജീവിത സമരം സംഘടിപ്പിച്ചു. സമരം സമിതി ഏരിയ രക്ഷാധികാരി ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.ജെ. വിന്‍സെന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. സജീവന്, യൂണിറ്റ് സെക്രട്ടറി പി.എം. സനീഷ്, ഡിസി മെമ്പര്‍ ചാര്‍ളി തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരികള്‍ക്ക് കേന്ദ്രം സഹായം നല്‍കുക, ബാങ്ക് ലോണുകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശ ഒഴിവാക്കുക, കെട്ടിട വാടക ആറു മാസത്തേക്കു ഒഴിവാക്കുക, വ്യാപാരികള്‍ക്ക് വാക്സിന് അനുവദിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം നടത്തിയത്.