സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഇരിങ്ങാലക്കുട നഗരസഭയില്‍ നിലവില്‍ വന്നു
ഇരിങ്ങാലക്കുട: തൊഴിലും സേവനങ്ങളും ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഇരിങ്ങാലക്കുട നഗരസഭയില്‍ നിലവില്‍ വന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, സര്‍വീസ് പ്രൊവൈഡറായി ടി.എന്‍. മോഹനന്റെ പേര് സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, വകുപ്പ് തലവന്മാര് എന്നിവര്‍ പങ്കെടുത്തു.