അവാര്‍ഡ് ജേതാവിനെ വീട്ടിലെത്തി ആദരിച്ച് സിപിഐ വേളൂക്കര കമ്മിറ്റി
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്തിലെ മികച്ച നെല്‍കര്‍ഷകനുള്ള അവാര്‍ഡ് മൂന്നാം തവണയും നേടിയ കല്ലംകുന്ന് സിപിഐ ബ്രാഞ്ച് മുന്‍ സെക്രട്ടറി ഒ.കെ. ഉണ്ണികൃഷ്ണനെ വസതിയിലെത്തി ആദരിച്ച് സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. വിക്രമന് അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ലോക്കല്‍ കമ്മിറ്റിയംഗം വി.എസ്. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റിയംഗം അനില്‍കുമാര്‍ ഉപഹാരം നല്കി. ലോക്കല്‍ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി മോഹനന്, വൈക്കര ബ്രാഞ്ച് മെമ്പറും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ ഉചിത, ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ സുമതി തിലകന്, അനില്‍, കല്ലംകുന്ന് ബ്രാഞ്ച് സെക്രട്ടറി ഉണ്ണിചെക്കന്‍, മികച്ച നെല്‍കൃഷി കര്‍ഷകനായ ഒ.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു