കേരള പുലയര്‍ മഹാസഭ നടവരമ്പ് ശാഖ ഗൗതവ് രാജനു സ്വീകരണം നല്കി
നടവരമ്പ്: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ റണ്ണേഴ്സ് അപ്പായ തൃശൂര്‍ ജില്ലക്കു വേണ്ടി ബൂട്ടണിഞ്ഞ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രതിഭയുടെ വ്യക്തിമുദ്ര പതിപ്പിച്ച ഗൗതവ് രാജനു ജന്മനാട്ടില് കേരള പുലയര്‍ മഹാസഭ നടവരമ്പ് ശാഖയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അനിയന്കുട്ടന് എന്ന ഓമനപേരില്‍ വിളിക്കുന്ന ഗൗതവ് രാജന് കെപിഎംഎസ് നടവരമ്പ് ശാഖാ കമ്മിറ്റി അംഗം തലാപ്പിള്ളി രാജന്റെയും ജിജിയുടെയും ഇളയ മകനാണ്. സ്വീകരണയോഗം വെള്ളാങ്കല്ലൂര്‍ യൂണിയന് സെക്രട്ടറി സന്തോഷ് ഇടയിലപ്പുര ഉദ്ഘാടനം ചെയ്തു. മൈതാനത്ത് കാലുകള്‍ കൊണ്ടു വിസ്മയം തീര്‍ത്ത ഗൗതവ് രാജന് രാജ്യം അറിയപ്പെടുന്ന ഫുട്ബോളറായി ഉയര്‍ന്ന് വരട്ടെയെന്ന് സന്തോഷ് ഇടയിലപ്പുര പറഞ്ഞു. നടവരമ്പ് ടിവി ഹാളില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡന്റ് ജയലക്ഷ്മി ജയന് അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉപഹാരം നല്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത രാധകൃഷ്ണന്, പി.എം. ഗാവരോഷ്, ശാഖാ സെക്രട്ടറി എം.സി. സുനന്ദകുമാര്‍, പി.എ. ഷിബു, സുനില്‍ മാരാത്ത്, കെ.എസ്. ഡിവിന്, ഉജിത ഹരിദാസ്, മാനിജ സജിത്ത്, വിപിന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.