വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം-മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്നു മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടല്‍ ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട തെക്കെ അങ്ങാടിയില്‍ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ സംഘം കെട്ടിടത്തിലാണു സുഭിക്ഷ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഹോട്ടലില്‍ പൊതുജനങ്ങള്‍ക്കു 20 രൂപ നിരക്കില്‍ ഉച്ചയൂണ് ലഭിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, സി.സി. ഷിബിന്‍, സുജ സഞ്ജീവ്കുമാര്‍, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എ. മനോജ്കുമാര്‍, പി. മണി, കൃപേഷ് ചെമ്മണ്ട, കെ. റിയാസുദ്ദിന്‍, ഓട്ടോ സഹകരണ സംഘം പ്രസിഡന്റ് സി.എം. ഷക്കീര്‍ ഹുസൈന്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോ എന്നിവര്‍ പ്രസംഗിച്ചു.