മാനവികതയുടെ പരിച ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ഡോ. ആര്. ബിന്ദു
അവിട്ടത്തൂര്‍: മനുഷ്യ ജീവിതത്തിലെ സര്‍ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിട്ടത്തൂര്‍ ഗ്രാമകൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിമുക്ത അവിട്ടത്തൂര്‍ ഗ്രാമം സന്ദേശ പദയാത്ര ഉണര്‍വ്വ് 2022 ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. ജാതി മത ചിന്തകളുടെ കുടുസായ കളങ്ങളില്‍ നിന്ന് സ്വതന്ത്രമാകുവാന്‍ ഗ്രാമങ്ങള്‍ തോറും സ്നേഹകൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആളൂര്‍ പോലീസ് എസ്ഐ സുബിന്ദ് ലഹരി വിരുദ്ധ സന്ദേശം നല്കി. വിവിധ രംഗങ്ങളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചവരെയും കോവിഡ് പോരാളികളായി പ്രവര്‍ത്തിച്ച ആര്‍ആര്‍ടി പ്രവര്‍ത്തകരെയും ആദരിച്ചു. ഗ്രാമത്തിലെ ഗായകരുടെ കൂട്ടായ്മയായ സ്ട്രിങ്സ് അവിട്ടത്തൂരിന്റെ ഔദ്യോഗിക ഉദ്ഘാടനവും അവതരണവും നടത്തപ്പെട്ടു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിളളി മുഖ്യാതിഥിയായിരുന്നു. ഫാ. ഡേവീസ് അമ്പൂക്കന്, ഡോ. മുരളി ഹരിതം, വാര്‍ഡ് മെമ്പര്‍മാരായ ലീന ഉണ്ണികൃഷ്ണന്, ശ്യാംരാജ്, ജോളി ഇടപ്പിള്ളി, പാട്രിക് തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.