ജൈവ മഞ്ഞള്‍ കൃഷി രീതിയും വിപണനവും പഠിക്കാന്‍ കൃഷിയിടം സന്ദര്‍ശിച്ചു

വള്ളിവട്ടം: ജൈവ മഞ്ഞള്‍ കൃഷി രീതിയും വിപണനവും പഠിക്കാന്‍ ജൈവ മഞ്ഞള്‍ കര്ഷകന് സലിം കാട്ടകത്തിന്റെ കൃഷിയിടത്തില്‍ എറണാകുളം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ സന്ദര്‍ശനം നടത്തി. എടിഎംഎയുടെ കൃഷി പരിശീലന പരിപാടിയുടെ ഭാഗമായാണ് ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, കളമശേരി, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളിലെയും, തൃക്കാക്കര നഗരസഭയിലെയും കര്‍ഷകര്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കൃഷി തോട്ടം സന്ദര്‍ശിച്ചത്. സലിം കാട്ടകത്ത് കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.
