ഉപജില്ലാ കലോത്സവം; ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലാകിരീടം ചൂടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കേരള സ്കൂള്‍ കലോത്സവത്തില്‍ 550 പോയിന്റു നേടി ഓവറോള്‍ ഒന്നാംസ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും 462 പോയിന്റോടെ എച്ച്ഡിപിഎസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എടതിരിഞ്ഞി രണ്ടാംസ്ഥാനവും 448 പോയിന്റോടെ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആനന്ദപുരം മൂന്നാംസ്ഥാനവും നേടി. സംസ്കൃതോത്സവത്തില്‍ 178 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ന്നാംസ്ഥാനവും 173 പോയിന്റോടെ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആനന്ദപുരം രണ്ടാംസ്ഥാനവും 160 പോയിന്റോടെ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട മൂന്നാംസ്ഥാനവും നേടി.
അറബി കലോത്സവത്തില്‍ 140 പോയിന്റോടെ ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കല്‍പ്പറമ്പ് ഒന്നാം സ്ഥാനവും 99 പോയിന്റോടെ ബിവിഎം ഹൈസ്കൂള്‍ കല്ലേറ്റുംകരയും 971 പോയിന്റോടെ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂര്‍ക്കനാടും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 257 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാംസ്ഥാനവും 206 പോയിന്റോടെ എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട രണ്ടാംസ്ഥാനവും 205 പോയിന്റോടെ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാംസ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 217 പോയിന്റ് നേടി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാംസ്ഥാനവും 193 പോയിന്റ് നേടി എച്ച്ഡിപിഎസ് എച്ച്എസ്എസ് എടതിരിഞ്ഞി രണ്ടാംസ്ഥാനവും 186 പോയിന്റ് നേടി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ ഒന്നാംസ്ഥാനത്ത് 80 പോയിന്റ് വീതം നേടി ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട, ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആനന്ദപുരം, എല്എഫ്സിഎച്ച് എസ് ഇരിങ്ങാലക്കുട എന്നിവരും രണ്ടാംസ്ഥാനത്ത് 76 പോയിന്റ് നേടി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും മൂന്നാംസ്ഥാനത്ത് 71 പോയിന്റ് സെന്റ് ജോസഫ് ഹൈസ്കൂള്‍ കരുവന്നൂര്‍ എന്നിവരും നേടി.
എല്‍പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഡോണ്‍ ബോസ്കോ എല്‍പി സ്കൂള്‍ ഇരിങ്ങാലക്കുട(65), എസ്എന്ബിഎസ്എസ് എല്‍പി സ്കൂള്‍ പുല്ലൂര്‍(65), രണ്ടാം സ്ഥാനം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആനന്ദപുരം(63), എല്‍എഫ്സി എല്‍പി സ്കൂള്‍ ഇരിങ്ങാലക്കുട(60),മൂന്നാംസ്ഥാനം സെന്റ് സേവിയേഴ്സ് സിയുപി സ്കൂള്‍ പുതുക്കാട്(59) എന്നീ സ്ഥാനങ്ങള്‍ നേടി.