ദ്വിദിന ലോക്സ് 11 ഹാര്‍ഡ്ബോള്‍ ക്രിക്കറ്റ് ലീഗ് മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ദ്വിദിന ലോക്സ് 11 ഹാര്‍ഡ്ബോള്‍ ക്രിക്കറ്റ് ലീഗ് ഇരിങ്ങാലക്കുട നഗരസഭാ മൈതാനിയില്‍ നടക്കുന്ന ലീഗ് മത്സരം മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ശരത് ദാസ് അധ്യക്ഷനായി. ഒ.എസ്. അവിനാഷ്, സംഗീത്, സാഗര്‍ എന്നിവര്‍ സംസാരിച്ചു. ഐപിഎല്ലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നടത്തുന്ന ഈ ലീഗില്‍ 12 ഓണേഴ്സിന്റെ കീഴിലായി ലേലം വഴി തെരഞ്ഞെടുത്ത 144 പ്രതിഭകളാണ് അണിനിരക്കുന്നത്.