സംസ്ഥാനത്ത് (ആഗസ്റ്റ് 14 ന്)1569 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1569 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് 10 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന് (60), ആഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന് (70), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ആഗസ്റ്റ് 8ന് മരണമടഞ്ഞ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ആഗസ്റ്റ് 9ന് മരണമടഞ്ഞ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 53 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ (ആഗസ്റ്റ് 14) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.രോഗം സ്ഥിരീകരിച്ചവരില്‍ 68 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 18 പേര് രോഗബാധിതരായി. ശക്തന് 9, മിണാലൂര്‍ 8, ചാലക്കുടി ക്ലസ്റ്റര്‍ 4, അംബേദ്കര്‍ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.