വിമലമാതാ ചര്‍ച്ച്, പരിശുദ്ധ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി
കുഴിക്കാട്ടുകോണം: വിമലമാതാ ചര്‍ച്ച് കുഴിക്കാട്ടുകോണം പരിശുദ്ധ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടികയറ്റം ഫാ. കിരണ്‍ തട്ട്ള നിര്‍വഹിച്ചു. 12ന് രാവിലെ 7.45ന്റെ ദിവ്യബലിക്കു ശേഷം ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ച് വെക്കല്‍ എന്നിവ നടക്കും. തിരുകര്‍മങ്ങള്‍ക്ക് ഫാ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചത്തിരിഞ്ഞ് രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10.30ന് അമ്പേഴുന്നള്ളിപ്പുകള് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 13ന് നടക്കുന്ന ആഘോഷകരമായ ദിവ്യബലിക്ക് ഫാ. സാജന് പുത്തൂര്‍ മുഖ്യകാര്‍മികത്വവും ഫാ. ആന്റണി പുതുകുളങ്ങര സഹകാര്‍മികത്വവും വഹിക്കുന്നു. ഫാ. ജിനോ മാളിയേക്കല്‍ തിരുനാള്‍ സന്ദേശം നല്കുന്നു. ഉച്ചത്തിരിഞ്ഞ് മൂന്ന് മണിയുടെ ദിവ്യബലിക്കു ശേഷം ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. മരിച്ചവരുടെ ഓര്‍മ്മദിനമായ 14ന് ഇടവകദിനാഘോഷം നടക്കും. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. സിനു അരിമ്പുപറമ്പില്‍, ട്രസ്റ്റിമാരായ ഹാരിഷ് കണ്ടംകുളത്തി, ജോയ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം