തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്കി
ഇരിങ്ങാലക്കുട: മൃഗസംരക്ഷണ വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി തെരുവ് നായ്ക്കള്‍ക്കുള്ള രണ്ടാംഘട്ട വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. 60 നായ്ക്കള്‍ക്ക് വാക്സിന് നല്കി. ഇരിങ്ങാലക്കുട വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയര്‍ സര്ജന് പി. സതീഷ് കുമാര്‍, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ അമ്പിളി, ഷാര്‍പ്പ് ടീം അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട നഗരസഭ, ഗേള്‍സ് ഹൈസ്കൂള്‍, മാര്‍ക്കറ്റ് പരിസരം, ബൈപ്പാസ് റോഡ്, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നായ്ക്കളെ പിടികൂടിയത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു