നെഫ്റോളജി മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട: സെന്റ് വിന്‍സെന്റ് ഡയബറ്റസ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ ലോക വൃക്ക ദിനത്തോടെനുബന്ധിച്ച് മാര്‍ച്ച് പത്തിന് ഉച്ചതിരിഞ്ഞു 3.30 മുതല്‍ 5.30 വരെ സൗജന്യ നെഫ്റോളജി മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു. ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍ എന്നീ ലാബ് ടെസ്റ്റുകളും, പ്രഗത്ഭ നെഫ്റോളജിസ്റ്റ് ഡോ. ശ്യാംശങ്കര്‍ വര്‍മയുടെ കണ്സള്റ്റേഷനും സൗജന്യമായിരിക്കും. കൂടാതെ, വൃക്ക രോഗത്തേക്കുറിച്ചുള്ള പഠനക്ലാസും ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍: 04802826213, 8139894985.