പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതം കാട്ടൂര്‍ പഞ്ചായത്ത്
കാട്ടൂര്‍: പ്ലാസ്റ്റിക്ക് മാലിന്യവുമായി ബന്ധപ്പെട്ട് കാട്ടൂര്‍ പഞ്ചായത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ടി.വി. ലത പറഞ്ഞു. കഴിഞ്ഞ വര്‍ഷം 75,635 കിലോ മലിന്യം ക്ലീന്‍കേരള മിഷന് സംഭരിച്ചതായും ഈ വര്‍ഷം ഏകദേശം 5,000 കിലോയോളം മലിന്യം ക്ലീന്‍കേരള ഏറ്റെടുത്തതായും പ്രസിഡന്റ് പറഞ്ഞു. ക്ലീന്‍കേരള പദ്ധതി പ്രകാരം ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്താണ് കാട്ടൂര്‍. മൂന്ന് അവാര്‍ഡുകളും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയെക്കൂടി ഉള്‍പ്പെടുത്തി പ്ലാസ്റ്റിക്ക് മാലിന്യനീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കാലവര്‍ഷം ആരംഭിക്കുന്നതിനുമുന്പുതന്നെ സംഭരിച്ച മുഴുവന്‍ മാലിന്യവും നീക്കംചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി