സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും, ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്, ട്രഷറര്‍ കെ.ആര്. സുബ്രഹ്മണ്യന്, മെഡിസെല്‍ കണ്‍വീനര്‍ ഒ.എന്‍. സുരേഷ്, കവിത ലീലാധരന്, സൗമ്യ, മിനി സുരേഷ്, ഹരികുമാര്‍ തളിയകാട്ടില്‍, ജഗദീഷ് പണിക്കവീട്ടില്‍, ഉണ്ണി പേടിക്കാട്ടില്‍, അനില്‍കുമാര്‍, ഐ ഫൗണ്ടേഷന് എച്ച്ആര്‍ഒ ശിവന് എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു