ഇരിങ്ങാലക്കുടയില്‍നിന്ന് നാല് കെഎസ്ആര്‍ടിസി ബസുകള്‍ കൂടി
ഇരിങ്ങാലക്കുട: ഡിപ്പോയില്‍നിന്ന് നാല് കെഎസ്ആര്‍ടിസി സര്‍വീസുകള്‍കൂടി ആരംഭിക്കാന്‍ തീരുമാനമായതായി മന്ത്രി ആര്. ബിന്ദു അറിയിച്ചു. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ആമ്പല്ലൂര്‍ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സര്‍വീസ് ആരംഭിക്കുക. ഗുരുവായൂരില്‍നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള ഒരു സര്‍വീസ് മൂന്നുപീടിക വഴി ഇരിങ്ങാലക്കുട ഡിപ്പോയില്‍ വന്ന് പോകും. ഇരിങ്ങാലക്കുടക്കാരുടെ ദീര്‍ഘകാലാവശ്യമായ തൃശൂര്‍ മെഡിക്കല്‍ കോളജ് ബസാണ് മറ്റൊന്ന്. ബെംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു