റമദാന് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും മാറ്റുരയ്ക്കും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ 11 മത് അന്താരാഷ്ട്ര റമദാന് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും.
രാജ്യത്ത് നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ കോളേജ് ടീമാണ് ക്രൈസ്റ്റ് കോളേജിന്റേത്.
ഇരിങ്ങാലക്കുട: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന 11 മത് അന്താരാഷ്ട്ര റമദാന് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇത്തവണ ക്രൈസ്റ്റ് കോളേജ് ടീമും മാറ്റുരയ്ക്കും. എപ്രില്‍ 9 മുതല്‍ 16 വരെ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് മല്‍സരങ്ങള്‍. രാജ്യത്ത് നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ കോളേജ് ടീം കൂടിയാണ് ക്രൈസ്റ്റ് കോളേജിന്റേത്. ഈ വര്‍ഷത്തെ സര്‍വകലാശാല വിജയികള്‍ കൂടിയായ ക്രൈസ്റ്റ് ഇന്റര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം സ്ഥാനക്കാരുമാണ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് കൂടിയായ കെ എന്‍ ലക്ഷ്മി നാരായണനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ക്രൈസ്റ്റ് ടീമിലെ മുഹമ്മദ് നിര്ഷിഫ്, ജെനിന് യേശുദാസ്, മുഹമ്മദ് അന്‍വര്‍ ഷാ, നിതേഷ് കുമാര്‍, അരുണ്‍ സക്കറിയ, അഭിരാജ് രാജീവ്, ശ്രീനാഥ് അര്‍ഷഹ് ഫിനാന്, അലന് ജോര്‍ജ്ജ് എന്നിവര്‍ ഇന്ത്യന്‍ ലീഗ് വോളി ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എംജിസിഎഫ് ഷാര്‍ജ, ഒണ്‍ലി ഫ്രഷ് ഷാര്‍ജ, പാലാ സിക്സസ്, തലശ്ശേരി ക്രിക്കറ്റേഴ്സ്, എന്‍ആര്‍ഐ ഫോറം, അനന്തപുരി, ദുബായ് ലിറ്റില്‍ സ്കൂള്‍, ക്രൈസ്റ്റ് ഇരിങ്ങാലക്കുട എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒരു ലക്ഷം രൂപയും ട്രോഫിയും മെഡലുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക. 75000 രൂപയും ട്രോഫിയും മെഡലും റണ്ണേഴ്സ് അപ്പിന് ലഭിക്കും. കോളേജ് അലുമിനിയും പ്രവാസി മലയാളി അസോസിയേഷനുമാണ് കോളേജ് ടീമിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. ബെന്നി തേലപ്പിള്ളി, ജോജോ വര്‍ഗ്ഗീസ്, പ്രവീണ്‍ ശിവദാസ്, അജോ ഫിലിപ്പ്, സജീഷ് രാമക്യഷ്ണന്‍, ഫിറോസ് അബ്ദുള്ള, ദിവ്യ ജസ്റ്റിന്, ജോണ്‍ കാവുങ്ങല്‍ എന്നിവരാണ് നേത്യത്വം നല്‍കുന്നത്. കോളേജില്‍ നടന്ന ചടങ്ങില്‍ ടീമിന് യാത്രയയപ്പ് നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി, ഫിസിക്കല്‍ ഡയറക്ടര്‍ ഡോ. പി ടി ബിന്റോ, കോച്ച് ലക്ഷ്മി നാരായണന്, ടീമിന് നേത്യത്വം നല്കുന്ന ഫാ. വില്‍സണ്‍ തറയില്‍, എം എന്‍ നിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാത്രി ഒമ്പതിന് ഒണ്‍ലി ഫ്രഷ് ഷാര്‍ജയുമായും നാളെ രാത്രി ഒമ്പതിന് തലശ്ശേരി ക്രിക്കറ്റേഴ്സുമായും 14 ന് അനന്തപുരിയുമായി ക്രൈസ്റ്റ് കോളജ് ടീം ഏറ്റുമുട്ടും.