മണിപ്പൂര്‍ കലാപത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരമായ ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ക്രിസ്തീയ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്ന വര്‍ഗീയ കലാപമായി മണിപ്പൂര്‍ മാറിയതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കുക്കി ക്രൈസ്തവരായ പലരും വനമേഖലയിലേക്ക് പലായനം ചെയ്യപ്പെടുകയും 40000 പേര് ക്യാമ്പുകളില്‍ ശരിയായ ഭക്ഷണവും മരുന്നും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെയും അരക്ഷിതരായി പകച്ചുനില്‍ക്കുന്നു. നിയമവാഴ്ച്ച സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഈ ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടാത്തതും, കേന്ദ്ര സര്‍ക്കാരിന്റെ ‘ ഈ വിഷയത്തിലുള്ള മൗനവും അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പത്രോസ് വടക്കുംചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍ ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍, ആന്റണി തൊമ്മാന, ഡേവീസ് ചക്കാലക്കല്‍, ജോസഫ് വാസുപുരത്തുക്കാരന്, ഷോജന്‍ ഡി. വിതയത്തില്‍, ഡേവീസ് തെക്കിനിയത്ത്, രഞ്ജി അക്കരക്കാരന്‍, ആനി ആന്റോ, ഷേര്‍ളി ജാക്സണ്, സിജോ ബേബി എന്നിവര്‍ പ്രസംഗിച്ചു.