ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ നിന്നും വിരമിച്ച അധ്യാപകര്‍ നൃത്തച്ചുവടുകളുമായി ഒത്തുചേര്‍ന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജില്‍ നിന്ന് 1985 മുതല്‍ 2023 വരെ വിരമിച്ച അധ്യാപകരുടെ പ്രത്യേക സമ്മേളനം നടന്നു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. അസോസിയേഷന് പ്രസിഡന്റ് പ്രഫ. മേരി ആന്റിയോ സ്വാഗതം പറഞ്ഞ യോഗത്തില്‍ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
ഡോ. രാധാ മുരളീധരന്റെ നേതൃത്വത്തില്‍ 12 റിട്ടയേര്‍ഡ് പ്രഫസര്‍മാരാണ് പ്രായം പ്രശ്നമല്ലെന്ന് ഘോഷിച്ചുകൊണ്ട് ഗ്രൂപ്പ് ഡാന്‍സ് കളിച്ചത്. 94 വയസായ സിസ്റ്റര്‍ ജോഷ്വ നഷ്ടപ്പെടാത്ത ശബ്ദമാധുര്യത്തോടെ ഗാനമാലപിച്ചു. ഡിപ്പാര്‍ട്ട്മെന്റ് വക സംഘഗാനവും മറ്റ് കളികളും ഉണ്ടായിരുന്നു.
പെന്ഷന് പറ്റിയിട്ട് 25 കൊല്ലം കഴിഞ്ഞ് യോഗത്തില്‍ സന്നിഹിതരായ വരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. അവശത അനുഭവിക്കുന്ന സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിശ്ചയിച്ചു. ഡോ. രാധാ മുരളീധരന്, ഡോ. പേളി ഡേവിസ്, പ്രഫ. സാവിത്രി ലക്ഷ്മണന്, സിസ്റ്റര്‍ മേരി, പാസ്റ്റര്‍ സിസ്റ്റര്‍ ബിയാങ്ങ, ഡോ. വിമല ശങ്കരന്‍കുട്ടി, സിസ്റ്റര്‍ റോസാന്‍, സിസ്റ്റര്‍ സ്റ്റീഫന്‍ മേരി തുടങ്ങിയ അനവധി പേര് അനുഭവങ്ങള്‍ പങ്കുവച്ചു.