നാടിന്റെ ഭരണം ദല്ലാളന്മാരുടെ അഴിമതിക്കാരുടെയും കൈകളില്‍- ടി സിദ്ദീഖ് എംഎല്‍എ
ആസൂത്രിത കൊലപാതകങ്ങലും ദുരൂഹ മരണങ്ങളും അന്വേഷിക്കണം
ബിജെപിയുമായി അന്തര്‍ധാര ഉണ്ടാക്കി കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ നടക്കില്ല
ഇരിങ്ങാലക്കുട: നാടിന്റെ ഭരണം ദല്ലാളന്മാരുടെയും അഴിമതിക്കാരുടെയും കമ്മീഷന് ഏജന്റുമാരുടെയും കൈകളിലേക്ക് മാറിയെന്ന് കെ.പി.സിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നിന്നും ആരംഭിച്ച സഹകാരി സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചു.
ഇന്ത്യന്‍ കോഫി ഹൗസിന് ആരംഭിച്ച് കെജി സഹകരണ സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ചത് തൃശൂര്‍ ജില്ലയിലാണ്. എന്നാല്‍ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പ് നടക്കുന്നതും ഈ ജില്ലയിലാണ് എന്നുള്ളതും ഏറെ വേദനാജനകമാണ്. അഴിമതി സാര്‍വത്രികമാക്കിയ ഭരണമാണ് ഇപ്പോഴുള്ളത്. എഐ കാമറ അഴിമതി, മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ്, സഹകരണ തട്ടിപ്പ്, മാര്‍ക്ക് ദാനം തുടങ്ങി നിരവധി തട്ടിപ്പുകള്‍ക്കാണ് പാര്‍ട്ടിയിലെ പല നേതാക്കളും നേതൃത്വം നല്‍കുന്നത്.
കരുവന്നുരിലേത് പാര്‍ട്ടി അറിവോടെ നടത്തിയ അഴിമതിയാണ്. അതിനാല്‍ അത് വിശുദ്ധ അഴിമതി ആകുമെന്നാണ് ചില പാര്‍ട്ടിക്കാരുടെ വിചാരം. പാര്‍ട്ടിയെ ഒറ്റരുതെന്ന് പറയുന്നത് തട്ടിപ്പുകാരെ ഒറ്റരുതെന്ന് പറയുന്നത് പോലെയാണ്. പണം നഷ്ടപ്പട്ടവരുടെ കൂടെയാണോ അതോ തട്ടിപ്പുക്കാരുടെ കൂടെയാണോ പാര്‍ട്ടി എന്ന് വ്യക്തമാക്കണം. നിക്ഷേപകരായ പാവങ്ങളെ മരണത്തിലേക്കു തള്ളിവിട്ടതിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി വിഗോവിന്ദനു ആവലാതിയില്ല. എന്നാല്‍, തട്ടിപ്പുക്കാരെയും ഈ അഴിമതിക്കു കൂട്ടുനിന്നവരെയും കുറിച്ചാണ് ആവലാതി.
നിക്ഷപരെ ആശ്വസിപ്പിക്കുന്നതിനു പകരം നിക്ഷപകരെ ആക്ഷേപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ബിജെപിയുമായി അന്തര്‍ധാര ഉണ്ടാക്കി കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ നടക്കില്ല. സത്യം വിളിച്ചുപറയുന്നവരെ ഭീഷണിപ്പെടുത്തി വായ് മൂടിക്കെട്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സഹകാരികളെ സംരക്ഷിക്കുവനും നിക്ഷപകരെ രക്ഷിക്കുവാനും സഹകരണ മേഖലയെ നിലനിര്‍ത്തുവാനും തട്ടിപ്പുക്കാരെ കൈവിലങ്ങിടുവാനും അന്വേഷണതതെ നേര്‍വഴിക്കു നടത്താനുമാണ് ഈ പദയാത്ര.
1998 ഡിസംബര്‍ ആറിന് മരണപ്പെട്ട രാജീവ് കാക്കനാടന്റെ മരണത്തിലെ ദൂരൂഹതയും വെൡത്തു കൊണ്ടുവരണം. ആസൂത്രിത കൊലപാതകളും മരണങ്ങളും അന്വേഷിക്കുവാന്‍ സംവിധാനം ഉണ്ടാകണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ടി.എന്‍ പ്രതാപന് എംപി ക്കും പതാകകള്‍ കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ തട്ടിപ്പിന് ഇരയായി മരിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പദയാത്ര ഉദ്ഘാടനം നടന്നത്.
സനീഷ്കുമാര് ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ്, ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്, മുന്‍ എംഎല്‍എ അനില്‍ അക്കര, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, എംപി വിന്‍സന്റ്, ഷാജി കോടങ്ങണ്ടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് പദയാത്ര തൃശൂര്‍ കളക്ട്രേറ്റില്‍ സമാപിക്കും. സമാപന സമ്മളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും.
സാസ്കാരിക നിലയം പൂര്‍ത്തീകരിക്കണം- കോണ്‍ഗ്രസ്
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ 34-ാം വാര്‍ഡില്‍ പാറപ്പുറത്ത് പണിയുന്ന സാംസ്കാരിക നിലയം പൂര്‍ത്തീകരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറിയും കൗണ്‍സിലറുമായ എം.ആര്. ഷാജു മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് പി.കെ. സന്തോഷ്, മണ്ഡലം ട്രഷറര്‍ എ എല്‍ വര്‍ഗ്ഗീസ്, വി.കെ ഗോപി, കെ.ഒ ഗില്‍ബര്‍ട്ട്, പി.കെ ശിവരാമന്, പി.കെ കണ്ണന്, ടി.വി സത്യന്, വി.വി ജോണ്സന്, പി.വി ചന്ദ്രന്, സുജിത സുനില്‍കുമാര്‍, മണി ബാലന്, സംഗീത് സന്തോഷ് എന്നിവര്‍ സംസാരിച്ചു.