ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ പൊറത്തിശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ പൊറത്തിശേരി പ്രദേശത്ത് ജലമോഷണം കണ്ടെത്തി. വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനില്‍ നിന്ന് വാട്ടര്‍ മീറ്ററിന് മുമ്പായി അനധികൃത കണക്ഷന് ശ്രദ്ധയില്‍പ്പെട്ടത്. ജലമോഷണം നടത്തിയ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും പരിശോധന വിപുലീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു.