അറിവില്‍നിന്ന് ഉള്ക്കാഴ്ചയിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസം: ജസ്റ്റിസ് കുര്യന് ജോസഫ്
ഇരിങ്ങാലക്കുട: അറിവില്‍നിന്ന് ഉള്ക്കാഴ്ചയിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാല് ഗവേഷക വിദ്യാര്‍ഥികളും 260 ബിരുദ വിദ്യാര്‍ഥികളും 249 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ബിരുദങ്ങള്‍ സമ്മാനിച്ചത്. ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, പ്രഫ. ഷീബ വര്‍ഗീസ്, പരീക്ഷ കണ്ട്രോളര് ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, റവ.ഡോ. വില്‍സണ്‍ തറയില്‍, വിദ്യാര്‍ഥി യൂണിയന് ചെയര്മാന് ഭരത് എന്നിവര്‍ പ്രസംഗിച്ചു.