കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്

കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്കിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പ്രശസ്ത ബാലനടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മാസ്റ്റര്‍ ഡാവിഞ്ചി നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്കിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് പ്രശസ്ത ബാലനടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മാസ്റ്റര്‍ ഡാവിഞ്ചി നിര്‍വഹിച്ചു. മറ്റു സമ്മാനങ്ങളുടെ നറുക്കെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.എല്‍ ജോസ്, രമാഭായി ടീച്ചര്‍, അംബുജ രാജന്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സഹകാരികളുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡയറക്ടര്‍മാരായ പ്രമീള അശോകന്, മധുജ ഹരിദാസ്, സദാനന്ദന് തളിയപറമ്പില്‍ എം.ഐ അഷ്റഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഡയറക്ടര്‍ കെ.കെ സതീശന് സ്വാഗതവും എം.ജെ റാഫി നന്ദിയും പറഞ്ഞു.