കെ ഡിസ്ക് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം
ഇരിങ്ങാലക്കുട: കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സില്‍ (കെ ഡിസ്ക്) സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ സംസ്ഥാന ജേതാക്കളായി. മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ അഞ്ജല സുഹാന ബഷീര്‍, സ്വാതി അനില്‍, അന്ന മരിയ റോണി എന്നിവരാണ് അന്‍പതിനായിരം രൂപയുടെ പുരസ്കാരത്തിന് അര്‍ഹരായത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജാസ്മിന് ജോളിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സൈന്‍ ലാംഗ്വേജ് ട്രാന്സ്ലേറ്റര്’ എന്ന പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. ആംഗ്യഭാഷയെ റിയല്‍ ടൈം ടെക്സ്റ്റ് ആയി പരിഭാഷപ്പെടുത്തുന്ന ഈ സോഫ്റ്റ്വെയര്, ഭിന്നശേഷിക്കാര്‍ക്ക് അനായാസം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായകരമാകും. വിജയികളെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. വിന്‍സ് പോള്‍ എന്നിവര്‍ അഭിനന്ദിച്ചു.