ശശിയുടെ കുടുംബത്തിന് സഹായമെത്തിച്ച് സുരേഷ് ഗോപി
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍നിന്ന് ചികിത്സയ്ക്കാവശ്യമുള്ള പണം ലഭിക്കാഞ്ഞതിനാല്‍ മരണമടഞ്ഞ കൊളങ്ങാട്ട്പറമ്പില് ശശിയുടെ കുടുംബത്തിന് സുരേഷ് ഗോപി നല്കിയ സഹായത്തിന്റെ ആദ്യഘട്ടം വീട്ടിലെത്തി. ശശിയുടെ അമ്മ തങ്കയുടെ അസുഖങ്ങള്‍ക്കുള്ള മൂന്നു മാസത്തെ മരുന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട വീട്ടിലെത്തി കൈമാറി. സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം തങ്കയ്ക്കും കുടുംബത്തിനുമുള്ള കട ബാധ്യതകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് അവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കൃപേഷ് ചെമ്മണ്ട മടങ്ങിയത്. സുരേഷ് ഗോപിയുടെ ആവശ്യപ്രകാരമാണ് കടബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നും അതെല്ലാം അദ്ദേഹത്തെ അറിയിക്കുമെന്നും കൃപേഷ് പറഞ്ഞു. ഒക്ടോബര്‍ നാലിനാണ് ശശിയുടെ വീട്ടിലെത്തിയ സുരേഷ് ഗോപി അമ്മയെയും സഹോദരിയെയും സമാശ്വസിപ്പിച്ച് സഹായം വാഗ്ദാനം ചെയ്തത്.