നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണവും നാദോപാസന സോപാന സംഗീതോത്സവവും 15ന്
ഇരിങ്ങാലക്കുട: നാദോപാസനയുടെ ആഭിമുഖ്യത്തില്‍ നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണവും നാദോപാസന സോപാന സംഗീതോത്സവവും 15ന് നടക്കും. അദ്ദേഹത്തിന്റെ സമര്‍പ്പിത കലാരൂപമായ സോപാനസംഗീതത്തിലെ അതിപ്രശസ്തര്ക്കൊപ്പം വളര്‍ന്നുവരുന്ന കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട മാധവനാട്യഭൂമിയില്‍ വച്ച് (അമ്മന്നൂര്‍ ഗുരുകുലം) നാദോപാസന സോപാന സംഗീതോത്സവമായി നടത്തുകയാണ്. കഥകളി ആചാര്യന് ഗുരു ഡോ.സദനം കൃഷ്ണന്‍കുട്ടി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. നാദോപാസാന സെക്രട്ടറി പി. നന്ദകുമാര്‍ ആമുഖം പ്രഭാഷണം നടത്തും.രാവിലെ ഒമ്പതിന് കുമാരി ആശ സുരേഷ്, രാജീവ് വാരിയര്‍, വിശ്വരാജ് വിനയകുമാര്‍ ആന്‍ഡ് വേദ വിനയകുമാര്‍, ശ്രീലക്ഷ്മി ബിജുചന്ദ്രന്‍, പുല്ലൂര്‍ സലീഷ് നനദുര്ഗ്ഗ എന്നീ യുവകലാ കരന്മാരും കലാകാരികളും സോപാന സംഗീതം അവതരിപ്പിക്കുന്നു. വൈകീട്ട് മൂന്നിന് അയിലൂര്‍ അഖില്‍ മരാരരും വിനോദ് കാവാലവും വിത്യസ്ത ശൈലിയിലുള്ള സോപാന സംഗീതം അവതരിപ്പിക്കും. വൈകീട്ട് ആറിന് നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണ പ്രഭാഷണം കേരള കലാമണ്ഡലം റിട്ടയേഡ് പ്രിന്‍സിപ്പലും കഥകളി ആചാര്യനുമായ പ്രൊഫ. കലാമണ്ഡലം ബാലസുബ്രമണ്യന് നിവഹിക്കും. നാദോപാസന വൈസ് പ്രസിഡന്റ് എ.എസ് സതീശന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, നന്മ പ്രസിഡന്റ് കെ.കെ. ഭരതന് ആശംസകള്‍ നേരും തുടര്‍ന്ന് മൂഴിക്കുളം ഹരികൃഷ്ണനും കാവില്‍ അജയനും അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടു കൂടി സമാപിക്കും.