സെന്റ് ജോസഫ്സ് കോളജിന്റെ വജ്ര ജൂബിലി എക്സിബിഷനും മത്സരങ്ങളും സമാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ചയായി നടന്ന എക്സിബിഷനുകളും മത്സരങ്ങളും സമാപിച്ചു. ഐഡിയത്തോണില്‍ തൃശൂര്‍ നിര്‍മല മാതാ സെന്‍ട്രല്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം ഭാരത വിദ്യാഭവന്‍സ് ഇരിങ്ങാലക്കുടയും മൂന്നാം സമ്മാനം എച്ച്എസ്എസ് ചെന്ത്രാപ്പിന്നിയും കരസ്ഥമാക്കി.
നൃത്ത മത്സരത്തില്‍ സ്കൂള്‍ തലത്തില്‍ ഭാരതീയ വിദ്യാമന്ദിര്‍ വലപ്പാട്, ശാന്തിനികേതന്‍ സ്കൂള്‍ ഇരിങ്ങാലക്കുട, കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് എന്നിവർ യഥാക്രമം ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. കോളജ്തല മത്സരത്തില്‍ തൃശൂർ കേരളവര്‍മ, വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ്, എന്നിവർ യഥാക്രമം ആദ്യരണ്ടു സ്ഥാനങ്ങൾ കരസ്ഥമാക്കി. പാലക്കാട് മേഴ്സി കോളജും കാലിക്കട്ട് യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു.
മാത്സ് എക്സിബിഷനില്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് പുതുക്കാടിനാണ് ഒന്നാം സമ്മാനം. തൃശൂര്‍ നിര്‍മല മാതാ, വലപ്പാട് ഭാരതീയ വിദ്യാമന്ദിര്‍ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തില്‍ ഗവ. കെകെടിഎം എച്ച്എസ്എസ് കൊടുങ്ങല്ലൂര്‍ ജേതാക്കളായി. ഗവ. ബോയ്സ് എച്ച്എസ്എസ് തൃശൂര്‍ രണ്ടാം സ്ഥാനവും ഡോണ്‍ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ എലൈസാ, സിസ്റ്റര്‍ ഫ്ലവററ്റ്, സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഒാർഡിനേറ്റര്‍ സിസ്റ്റര്‍ റോസ് ബാസ്റ്റിന്, ജനറല്‍ കണ്‍വീനര്‍ അഞ്ജു സൂസന് എന്നിവര്‍ നേതൃത്വം നല്കി.