ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് സംവിധാനം പുല്ലൂര്‍ മിഷന് ഹോസ്പിറ്റലില്‍
ഇരിങ്ങാലക്കുട: ഓക്സിജന്‍ രംഗത്ത് ഏറ്റവും നൂതനമായ ചുവടുവയ്പ് നടത്തിക്കൊണ്ടു ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് സംവിധാനം ഇരിങ്ങാലക്കുടയില്‍ ആദ്യമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറച്ചുള്ള സംവിധാനമാണ് ഈ അടുത്തകാലംവരെ ഉപയോഗത്തില്‍ ഉണ്ടായിരുന്നത്. ലിക്വിഡ് ഓക്സിജന്റെ ഉയര്‍ന്ന ശുദ്ധിയും നിലവാരവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുമെന്നും ഹൃദയ ശസ്ത്രക്രിയ രംഗത്ത് ചുവടു വയ്ക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പുതിയ ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് സംവിധാനത്തിന്റെ വെഞ്ചരിപ്പുകര്‍മം ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത് നിര്‍വഹിച്ചു.