കാർമൽ മെലഡി 2023: ഹ്രസ്വചിത്ര അവാർഡുദാനം
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദപ്രഖ്യാപനത്തിന്റെ നിത്യഹരിത ഓർമയ്ക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിൻസ് ഒരുക്കിയ പത്താമത്തെ ’കാർമൽ മെലഡി 2023’ ഷോർട്ട് ഫിലിം മത്സരത്തിന്റെ അവാർഡുദാനം രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
സിഎംസി ഉദയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ വിമല, മീഡിയ കൗണ്‍സിലർ സിസ്റ്റർ ഫൽവററ്റ്, ഉദയ പ്രൊവിൻസ് പിആർഒ, ഫാ. പ്രദീഷ് കല്ലറക്കൽ, ഫാ. ഷെൽബിൻ റാഫേൽ, കാർമൽ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ സീന എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മികച്ച ഹ്രസ്വചിത്രങ്ങൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ഷോർട്ട് ഫിലിം മത്സരത്തിൽ ജെർമൻ കോഫി, ദ ലൈഫ്, പപ്പാ മൈ ഹീറോ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ലിജോ ജിതിൻ (മികച്ച സംവിധാനം), സൈലു ചാപ്പി (തിരക്കഥ), അഖിൽ വിനായക് (സിനിമാറ്റോഗ്രാഫി), ഗോഡ്സണ്‍ ഡേവിസ് (എഡിറ്റിംഗ്), വർഗീസ് തണൽ (മികച്ച നടൻ), സ്റ്റാറി പോൾ (മികച്ച നടി).