മരണപ്പെട്ട ശശിയുടെ കുടുംബത്തിന് നല്കിയ ഉറപ്പ് പാലിച്ച് സുരേഷ് ഗോപി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചികിത്സയ്ക്ക് നിക്ഷേപ തുക ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് മൂന്നു ലക്ഷം നല്കി കടം വീട്ടി സുരേഷ്ഗോപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു മൂലം നിക്ഷേപ തുക ലഭിക്കാത്തതുമൂലം വിദഗ്ദ ചികിത്സ കിട്ടാതെ മരണപ്പെട്ട കരുവന്നൂര്‍ കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് ചികിത്സക്ക് വന്ന കടം വീട്ടാമെന്ന് സുരേഷ്ഗോപി വാക്ക് നല്‍കിയിരുന്നു. കാറളത്ത് കോഫി ടൈംസിന് എത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളായ മിനി, സരസു, കുമാരന്, ബാലകൃഷ്ണന് എന്നിവര്‍ക്ക് തുക കൈമാറി വാക്ക് പാലിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി എന്‍.ആര്. റോഷന്, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ. ആര്. അജിഘോഷ്, ജില്ല വൈസ് പ്രസിഡന്റ് കവിതാ ബിജു, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, രാമചന്ദ്രന് കോവില്‍പറമ്പില്‍, ആര്‍ച്ച അനീഷ്, ടി.ഡി. സത്യദേവ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.