വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വെള്ളാങ്കല്ലൂര്‍: സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍ എന്നിവയ്ക്ക് വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ്, വള വെഞ്ചിരിപ്പ്, രൂപം പന്തലിലേക്ക് എഴുന്നള്ളിപ്പ്, വീടുകളിലേക്ക് പട്ടുകുടകളുടെ അകമ്പടിയോടെ അമ്പെഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ ദിനമായ നാളെ രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വില്സന് മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ലിതിന് പാലക്കല്‍ എംഎസ് സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിന് വര്ണക്കുടകളുടെയും കൊടിതോരണങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. മെയ് രണ്ടിന് സകല മരിച്ചവര്‍ക്കുവേണ്ടിയുള്ള ഓര്‍മദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം. 11ന് ഇടവകദിനത്തോടനുബന്ധിച്ച് വൈകീട്ട് 5.30ന് പൊതുസമ്മേളനം, ആറിന് കലാവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ കോലങ്കണ്ണി ഔസേഫ് ജോയ്, കോലങ്കണ്ണി റപ്പായി ഇഗ്നേഷ്യസ്, പാറേക്കാടന്‍ ജോസഫ് രാജു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ