ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളുമായി സിനിമയുടെ ഗൃഹപാഠം വായനക്കാരിലേക്ക്
ഇരിങ്ങാലക്കുട: ചലച്ചിത്രകലയുടെ സാങ്കേതിക അറിവുകളെ സ്കൂള്‍ അന്തരീക്ഷത്തില്‍ പ്രതിപാദിക്കുന്ന തിരക്കഥാകൃത്തും അധ്യാപകനുമായ പി.കെ. ഭരതന്‍മാസ്റ്റര്‍ രചിച്ച സിനിമയുടെ ഗൃഹപാഠം പ്രകാശനം ചെയ്തു. എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന് അമ്പിളി ഉള്‍പ്പടെ ഗ്രന്ഥകാരന്റെ ഗുരുക്കന്മാരും സഹപ്രവര്‍ത്തകരും ശിഷ്യരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നല്കി കൊണ്ടായിരുന്നു പ്രകാശനം. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഗീത നാടക അക്കാദമിയുടെ അംഗീകാരങ്ങള്‍ നേടിയ പ്രതാപ് സിംഗ്, ഡോ. തൃശൂര്‍ കൃഷ്ണ കൃഷ്ണകുമാര്‍, ഹേമന്ത്കുമാര്‍ എന്നിവരെ ആദരിച്ചു. ഫാ. വില്സന് തറയില്‍, ബാലകൃഷ്ണന് അഞ്ചത്ത്, എം.കെ. ശ്രീകുമാര്‍, ഖാദര്‍ പട്ടേപ്പാടം, പി.കെ. കിട്ടന് മാസ്റ്റര്‍, പി. തങ്കപ്പന് മാസ്റ്റര്‍, അരുണ്‍ ഗാന്ധിഗ്രാം, കെ. ഹരി, രാധാകൃഷ്ണന് വെട്ടത്ത്, പി.പി. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്എന്‍ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത സ്വാഗതവും എസ്എന്‍ പബ്ലിക് ലൈബ്രറി ജോ സെക്രട്ടറി പി.കെ. അജയഘോഷ് നന്ദിയും പറഞ്ഞു.