മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കാലിഡോ ഫെസ്റ്റ് നടത്തി
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതിയതായി ആരംഭിച്ച റോവര്‍ സ്കൗട്ട്, റേഞ്ചര്‍ യൂണിറ്റുകളുടെയും നവീകരിച്ച ലൈബ്രറിയുടെയും എന്‍എസ്എസ്, സ്കൗട്ട് റൂമിന്റെയും ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്കുന്ന പദ്ധതി ‘ഗിയര്‍ ടു സക്സസ്’ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ആക്ടിങ്ങ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ലീഡര്‍ ദിവ്യ ഡേവീസിനും റേഞ്ചര്‍ ലീഡര്‍ രമാദേവിയ്ക്കും ബിഷപ്പ് സര്‍ട്ടിഫിക്കറ്റ് നല്കി. ഇടവക വികാരി ഫാ.പോളി പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ മുഖ്യപ്രഭാക്ഷണം നടത്തി. സ്കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മിഷണര്‍ പി ജി കൃഷ്ണനുണ്ണി, ജിജി വര്‍ഗ്ഗീസ്, ഗൈഡ്സ് കമ്മിഷണര്‍ പി എം ഐസാബി, വാര്‍ഡ് കൗണ്‍സിലര്‍മാരായ നസീമ കുഞ്ഞുമോന്, മായ അജയന്, ഹെഡ്മിസ്ടസ് ഹീര ഫ്രാന്‍സീസ്, ട്രസ്റ്റി പോള്‍ തെരുപറമ്പില്‍, പി ടി എ പ്രസിഡന്റ് സിഎ രാജു, സ്കൂള്‍ മാനേജ്മെന്റ് കണ്‍വീനര്‍ ഫിന്റോ പി പോള്‍, സ്കൂള്‍ ചെയര്മാന് ഇമ്മാനുവേല്‍ ജോഷി, ഫസ്റ്റ് അസിസ്റ്റന്റ് ടി ജെ ജാന്‍സി എന്നിവര്‍ സംസാരിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി