ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ എക്സ്പോ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ എക്സ്പോ സംഘടിപ്പിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. ടി. വിവേകാനന്ദന്, കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി എം.എസ്. സാന്ദ്ര, ഡിപ്പാര്‍ട്മെന്റ് മേധാവി കെ.കെ. പ്രിയങ്ക, സ്റ്റുഡന്റ്സ് കോ ഓര്‍ഡിനേറ്റര്‍ അശ്വിന് തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതികവിദ്യയുടെ വ്യത്യസ്ത തലങ്ങള്‍ അടുത്തറിയുവാന്‍ അവസരമൊരുക്കുന്ന ടെക്നിക്കല്‍ എക്സ്പോക്ക് തുടക്കം കുറിച്ചു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ വിശിഷ്ടത നിറഞ്ഞ ട്രഷര്‍ ഹണ്ട്, ലോങ്ങ് എക്സ്പോഷര്‍ ഫോട്ടോഗ്രഫി ഉപയോഗിച്ചുള്ള ഗ്ലോയിംഗ് ഹോറിസോണ്‍ ലൈറ്റ് പെയിന്റിംഗ്, എന്നീ ആദ്യദിന മത്സരങ്ങള്‍ ആവേശകരമായ സാങ്കേതിക അനുഭവങ്ങള്‍ നല്കി.