സംസ്ഥാനത്ത് (ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന് (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന് (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍ഗോഡ് കുമ്പള സ്വദേശി ടി.കെ. സോമന് (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി കോവിഡ്; 1261 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 19) കോവിഡ്-19 സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546. അസുഖബാധിതരായ 19831 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. 529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകൾ: ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1. മറ്റ് സമ്പർക്ക കേസുകൾ 514. നാല് ഫ്രൻറ്ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 38 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-271, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-20, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-58, കില ബ്ലോക്ക് 1 തൃശൂർ-44, കില ബ്ലോക്ക് 2 തൃശൂർ-36, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-163, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-130, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-194, സി.എഫ്.എൽ.ടി.സി കൊരട്ടി-33, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-293, സി.എഫ്.എൽ.ടി.സി നാട്ടിക-342, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-33, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-79, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-81, ജി.എച്ച് തൃശൂർ-32, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-43, ചാവക്കാട് താലൂക്ക് ആശുപത്രി-18, ചാലക്കുടി താലൂക്ക് ആശുപത്രി-6, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-58, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-74, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -7, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-5, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-13, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-12, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ-7, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.
തിങ്കളാഴ്ച 5767 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 861 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 351 പേർ ആശുപത്രിയിലും 510 പേർ വീടുകളിലുമാണ്. 606 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 758 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 218674 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 497ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 92491 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 480 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.