യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നും ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടു യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി. ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അജയ് മേനോന്, സനല്‍ കല്ലൂക്കാരന്, സുധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം